വെറുതെയങ്ങ് ചെയ്യാനുള്ളതല്ല യോഗ യോഗയ്ക്ക് മുമ്പ് ഉറപ്പായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
യോഗ ചെയ്യുന്നതിന് മുമ്പായി പാലിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാനം ശുചിത്വം തന്നെയാണ്. വയറു മൂത്രാശയവും പൂര്‍ണമായി ഒഴിഞ്ഞ അവസ്ഥയിലാണ് യോഗ പരിശീലനം നടത്തേണ്ടത്. യോഗയ്ക്ക് മുന്‍പായി കുളിക്കുന്നത് ശാരീരികമായ ഉന്മേഷം നല്‍കും. യോഗ പരിശീലനത്തിന് മുമ്പ് ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം. നിര്‍ബന്ധമുള്ളവര്‍ക്ക് ലഘുപാനീയങ്ങള്‍ മാത്രം കഴിക്കാം. കഠിനമായ ആസനങ്ങളല് ചെയ്യുന്നവര്‍ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറു മുതല്‍ മൂ്ന്ന് മണിക്കൂര്‍ വരെ കഴിഞ്ഞതിന് ശേഷം മാത്രമാണ് യോഗ പരിശീലനം നടത്തേണ്ടത്. യോഗ ചെയ്യുന്നതിന് ഏറ്റവും ഉചിതമായ സമയം ഏതാണ് എന്ന കാര്യത്തില്‍ മിക്കവര്‍ക്കും സംശയമുണ്ട് യോഗ പ്രാക്ടീസിന് ഏറ്റവും ഉത്തമമായ സമയം പ്രഭാതമാണ്. രാവിലെ ശരീരത്തിന് വഴക്ക് കുറവുണ്ടാകും എന്നതുകൊണ്ട് ചില ലഘു വ്യായാമങ്ങള്‍ നടത്തി ശരീരത്തിന് അയവ് വരുത്തിയിട്ട് വേണം പ്രധാനമായ ആസനങ്ങള്‍ ചെയ്യേണ്ടത്. വൈകുന്നേരവും യോഗ പരിശീലനത്തിന് യോജിച്ച സമയം തന്നെയാണ്. ഈ സമയത്ത് ശരീര സന്ധികള്‍ക്ക് കൂടുതല്‍ അയവുണ്ടാകും എന്നുള്ള മെച്ചവുമുണ്ട്. കായികാധ്വാനം കുറഞ്ഞ ജോലിചെയ്യുന്നവര്‍ വിശ്രമവേളകളില്‍ ചില ലഘു യോഗ വ്യായാമങ്ങള്‍ ചെയ്യുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായകരമാണ്. യോഗ ചെയ്യുന്നതിന് സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. യോഗ അഭ്യാസത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. തുറസ്സായ സ്ഥലത്തോ ഒരു വലിയ മുറിയിലോ യോഗ ചെയ്യാവുന്നതാണ്. യോഗ ചെയ്യുന്ന സ്ഥലം വൃത്തിയും വെടിപ്പും ഉള്ളതും വായുസഞ്ചാരമുള്ളതും മതിയായ പ്രകാശം ഉള്ളതുമായിരിക്കണം. ശബ്ദമലിനീകരണം, വായു മലിനീകരണം തുടങ്ങിയവ ഇല്ലാതെ പഞ്ചേന്ദ്രിയങ്ങളുടെ സുഖകരമായ അനുഭവത്തിന് സഹായിക്കുന്ന വിധത്തിലുള്ള സ്ഥലം തന്നെ യോഗയ്ക്ക് വേണ്ടി സജ്ജമാക്കണം.